യു ട്യൂബ്‌ വീഡിയോ യാഥാര്‍ത്ഥ്യം: പി.സി. ജോര്‍ജ്ജ്‌

Saturday 9 July 2011 11:19 pm IST

കോട്ടയം: വൈദ്യുതബോര്‍ഡ്‌ ജീവനക്കാരെ അസഭ്യം പറയുന്നതയി യുട്യൂബില്‍ പ്രചരിക്കുന്ന വീഡിയോ ചിത്രം യഥാര്‍ത്ഥമാണെന്ന്‌ നിയമസഭാ ചീഫ്‌ വിപ്പ്‌ പി സി ജോര്‍ജ്ജ്‌. കോട്ടയത്ത്‌ മാധ്യമപ്രവര്‍ത്തകര്‍ ഇതിനെക്കുറിച്ച്‌ ചോദിച്ചപ്പോഴാണ്‌ ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്‌. ഈരാറ്റുപേട്ട പ്രദേശത്ത്‌ വൈദ്യുതി മുടക്കം പതിവായ സാഹചര്യത്തില്‍ താന്‍ ബോര്‍ഡ്‌ ജീവനക്കാരുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും റിസീവര്‍ മാറ്റിവച്ചിരുന്നതിനാല്‍ വിവരമറിയിക്കുവാന്‍ സാധിച്ചില്ല. ബൈദ്യുതി മുടക്കത്തെക്കുറിച്ച്‌ നാട്ടുകാരുടെ പരാതിയും രൂക്ഷമായതോടെ ചീഫ്‌ എഞ്ചിനീയറോട്‌ പരാതിപറഞ്ഞപ്പോള്‍ അസിസ്റ്റണ്റ്റ്‌ എഞ്ചിനീ.റാണ്‌ കാരണക്കാരന്‍ എന്നായിരുന്നു മറുപടി. എന്നാല്‍ ജീവനക്കാര്‍ ഏറെയുള്ള ഓഫീസില്‍ രാത്രി വൈകി വൈദ്യുതി പുനസ്ഥാപിക്കാന്‍ പോസ്റ്റില്‍ കയറി ജോലി ചെയ്യാന്‍ ആഴില്ലെന്നു അസിസ്റ്റണ്റ്റ്‌ എഞ്ചിനീയര്‍ പറഞ്ഞതിനെ തുടര്‍ന്ന്‌ ഓഫീസിലെത്തിയ താന്‍ മദ്യപിച്ച്‌ അവശരായി കിടക്കുന്ന മൂന്ന്‌ ജീവനക്കാരെയാണ്‌ കണ്ടത്‌. ഇതില്‍ രണ്ടുപേരെ ചെറിയരീതിയില്‍ താന്‍ കൈകാര്യം ചെയ്യുകയും ചെയ്തു. മൂന്നാമന്‍ ചാടിയെഴുന്നേറ്റ്‌ മാറി. ഇതിന്‌ ശേഷം മൂന്നുപേരെയും മലയാളത്തില്‍ തനിക്കറിയാവുന്ന അസഭ്യവാക്കുകകള്‍ കൊണ്ട്‌ അഭിഷേകം ചെയ്തതായും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന്‌ പതിനഞ്ച്‌ മിനിറ്റ്‌ സമയം വൈദ്യുതി പുനസ്ഥാപിക്കാനായി നല്‍കി. പുനസ്ഥാപിച്ച വൈദ്യുതി പിന്നീട്‌ മുടങ്ങിയില്ലെന്നാണ്‌ അദ്ദേഹത്തിണ്റ്റെ വാദം. ഈ സംഭവം ഇതില്‍ ഒരു ജീവനക്കാരണ്റ്റെ ബന്ധുവായ എന്‍ ഡി എഫ്‌ നേതാവ്‌ മൊബൈലില്‍ പകര്‍ത്തി യു ട്യൂബില്‍ ഇടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദൃശ്യം പകര്‍ത്തുന്നത്‌ താന്‍ കണ്ടിരുന്നുവെന്നും അയാളെയും അസഭ്യം പറഞ്ഞതായും പി സി ജോര്‍ജ്ജ്‌ സമ്മതിച്ചു. വൈദ്യുതി മുടക്കം പതിവായാല്‍ നിങ്ങളില്‍ ആരായാലും ബോര്‍ഡുകാരെ ചീത്തപറയില്ലേ എന്നായിരുന്നു അദ്ദേഹത്തിണ്റ്റെ മാധ്യമപ്രവര്‍ത്തകരോടുള്ള മറുചോദ്യം.