ചിറയിന്‍കീഴ്: സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്നവരെ പൊതുനിരയിലേക്ക് കൊണ്ടുവരുന്നതിനുള്ള കൂട്ടായ്മയുടെ യജ്ഞമാണ് അക്ഷരസാഗരമെന്ന് ഫിഷറീസ് മന്ത്രി ജെ. മെഴ്സിക്കുട്ടി അമ്മ പറഞ്ഞു. ‘അക്ഷരസാഗരം’ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.
18 ലക്ഷത്തോളം പേര് ഇനിയും സാക്ഷരരാവാനുണ്ട്. രാഷ്ട്രീയത്തിനതീതമായി ജനകീയ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാനുള്ള മാനസിക വികാസമുറപ്പാക്കുന്നതാണ് സാക്ഷരതാ പ്രവര്‍ത്തനം. സാക്ഷരതാ മിഷന്റെ ഇതുപോലുള്ള പുതിയ പ്രോജക്ടുകള്‍ക്ക് ഫിഷറീസ് വകുപ്പിന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി അദ്ധ്യക്ഷനായിരുന്നു. പഠനോപകരണ വിതരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എ. ഷൈലജാബീഗം നിര്‍വഹിച്ചു. സംസ്ഥാന സാക്ഷരതാ മിഷന് ഡയറക്ടര്‍ ഡോ.പി.എസ്. ശ്രീകല, ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത്്് പ്രസിഡന്റ് ആര്. സുഭാഷ്, ലേഖ മനോജ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: