ഇടുക്കി: കെഎസ്ഇബിയുടെ വസ്തു കയ്യേറിയ ജീവനക്കാരനെ ഒഴിപ്പിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കാതെ വിവിധ വകുപ്പുകള്‍ക്ക് കത്തിടപാട് നടത്തി കെഎസ്ഇബി. പള്ളിവാസല്‍ വിപുലീകരണ പദ്ധതിയിലെ ഓവര്‍സിയര്‍ കെ. കെ. അയ്യപ്പനാണ് കെഡിഎച്ച് വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 65/25ല്‍പ്പെട്ട ലക്ഷങ്ങള്‍ വരുന്ന 2.90 സെന്റ് സ്ഥലം കയ്യേറിയത്.
2011 മുതല്‍ ഈ വസ്തു ഒഴിപ്പിക്കുന്നതിന് വേണ്ടി കെഎസ്ഇബി അധികൃതര്‍ റവന്യൂവകുപ്പിലെ വിവിധ ഉദ്യോഗസ്ഥര്‍ക്ക് കത്ത് അയച്ചുകൊണ്ടിരിക്കുകയാണ.്
കെഎസ്ഇബിയുടെ ഭൂമിയില്‍ നിരവധി കയ്യേറ്റങ്ങള്‍ നടന്നിട്ടുള്ളതായി ദേവികുളം ആര്‍ഡിഒയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ബോര്‍ഡിലെ ഉദ്യോഗസ്ഥന് തന്നെ ബോര്‍ഡിന്റെ വസ്തു കയ്യേറിയിട്ടും നടപടി സ്വീകരിക്കാതെ കത്തിടപാട് മാത്രം നടത്തി കെഎസ്ഇബി മുന്നോട്ടുപോകുന്നത് ഉദ്യോഗസ്ഥനെയും മറ്റ് കയ്യേറ്റക്കാരനെയും സംരക്ഷിക്കാനാണ് എന്ന ആക്ഷേപം ശക്തമാണ്.
കയ്യേറ്റം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് പോലീസില്‍ പരാതി നല്കാന് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ തയ്യാറാകാത്തത് ദുരൂഹമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: