തിരുവനന്തപുരം: നടുറോഡില്‍ മകന് അമ്മയെ കുത്തി വീഴ്തി. ഗുരുതരമായി പരിക്കേറ്റ പുളിയറക്കോണം സ്വദേശിനി ദീപ (35)യെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ ഒരുമണിയോടെ സെക്രട്ടേറിയേറ്റിന് മുന്നിലാണ് സംഭവം. ബസില്‍ നിന്നും ഇറങ്ങിയ അമ്മയും മകനുമായി വഴിയില്‍വച്ച് വാക്ക് തര്‍ക്കുമുണ്ടായി. അമ്മയെ സെക്രട്ടേറിയേറ്റ് മതിലില്‍ ചേര്‍ത്ത് നിര്‍ത്തി മര്‍ദ്ദിക്കുകയും കയ്യില്‍ കരുതിയുന്ന ചെറിയ കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. കഴുത്തിലും വയറിന്റെ ഭാഗത്തുമാണ് കുത്തേറ്റത്. വഴിയാത്രക്കാരും സമരപന്തലില്‍ ഇരുന്നവരും ചേര്‍ന്ന് ഇരുവരെയും പിടിച്ചുമാറ്റി. ഗുരുതരമായി പരിക്കേറ്റ ദീപയെ ജനറല്‍ ആശുപത്രിയിലേക്കും അവിടെനിന്ന് മെഡിക്കല്‍ കോളേജിലേക്കും മാറ്റി. പതിനേഴ് കാരനായ മകനെ നാട്ടുകാര്‍ കന്റോണ്‍മെന്റ് പോലീസിന് കൈമാറി. ദീപ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കുടുംബപ്രശ്നമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: