പൂവ്വാര്‍: വിലകൂടിയ ചെമ്പ് പാത്രങ്ങള്‍ വാടകയ്ക്കെടുത്ത ശേഷം വില്‍ക്കുന്ന ആള് പിടിയില്‍. തിരുപുറം പഴയകട കീഴതില്‍ വീട്ടില്‍ രാജേഷ് (36) ആണ് പിടിയിലായത്.
പുത്തന്‍കടയിലെ മാതാ ഹയര്‍ സര്‍വ്വീസ് ഉടമ നല്കിയ പരാതിയെ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. ചോദ്യം ചെയ്യലില്‍ കൂടുതല്‍ മോഷണക്കേസുകളില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി തെളിഞ്ഞു. കാഞ്ഞിരംകുളം ഭാഗത്തെ നാല് കടകളില്‍ നിന്നു വാടകയ്ക്കെടുത്ത സാധനങ്ങള്‍ വില്‍പ്പന നടത്തിയതായി രാജേഷ് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. വാര്‍പ്പ്, ചെമ്പ് പാത്രങ്ങള്‍ തുടങ്ങി വില കൂടിയ സാധനങ്ങള്‍ വാടകയ്ക്കെടുത്ത് വിറ്റാണ് ഇയാള്‍ സ്ഥിരം തട്ടിപ്പ് നടത്തി വന്നത്.
സി ഐ എസ്.എം. റിയാസ് എസ്ഐ സുരേഷ് കുമാര്‍ എഎസ്ഐമാരായ ശശിധരന്, ശ്രീകുമാര്‍, ജിനു, എസ്സിപിഒ ഷൈജു, സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: