നെട്ടൂര്‍: അപകടഭീഷണിയായി വീടിനു മുകളിലേക്ക് വൈദ്യുതി പോസ്റ്റ് ചാഞ്ഞുനില്ക്കുന്നു. ഇളകി നില്ക്കുന്ന പോസ്റ്റ് ചെറിയ കാറ്റില്‍പോലും ആടിയുലയുകയാണ്. നെട്ടൂര്‍ തെക്കേവീട്ടിപ്പറമ്പില് ബഷീറിന്റെ വീട്ടിലേക്കാണ് ഏത് നിമിഷവും വീഴാവുന്ന നിലയില്‍ വൈദ്യുതി പോസ്റ്റ് ചരിഞ്ഞുനില്‍ക്കുന്നത്.
വീടും പോസ്റ്റും തമ്മില്‍ ഒരു മീറ്ററിന്റെ അകലം മാത്രമേയുള്ളൂ. ഈ പോസ്റ്റില്‍ നിന്നും മറ്റു ഭാഗങ്ങളിലേക്ക് വലിച്ചിരിക്കുന്ന ലൈന്‍ വീടിന്റെ മുകള്‍ഭാഗത്ത് സ്റ്റെയര്‍ കേയ്സിനോടു മുട്ടിനില്‍ക്കുന്ന അവസ്ഥയിലാണ്. കൂടാതെ താഴ്ന്നു കിടക്കുന്ന ലൈന്‍ പ്ലാസ്റ്റിക് ചരട് ഉപയോഗിച്ച് സമീപത്തെ മരത്തിലാണ് കെട്ടി നിര്‍ത്തിയിരിക്കുന്നത്. സ്റ്റെപ്പിലൂടെ ടെറസിലേക്ക് കയറാന്‍ പറ്റാത്ത സ്ഥിഥിതിയിലാണ് വീട്ടുകാര്‍.
വൈദ്യൂതി ബോര്‍ഡ് മരട് സെക്ഷന്‍ ഓഫീസില്‍ രേഖാമൂലം പരാതിപ്പെട്ടെങ്കിലും അധികൃതര്‍ പരിശോധിച്ചെങ്കിലും നടപടിയില്ലെന്ന് വീട്ടുകാര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: