കൂത്തുപറമ്പ്: കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമപദ്ധതികള്‍ ജനങ്ങളിലെത്തിക്കുന്നതിനും മൊബൈല്‍ ബാങ്കിങ്, ഓണ്‍ലൈന്‍ ഷോപ്പിങ്, ആര്‍ടിജിഎസ്, നെഫ്സ്റ്റ്, എടിഎം, ഡബിറ്റ്, ക്രഡിറ്റ്, റൂപെ കാര്‍ഡ്, ഇഎസ്എസ്, സൈ്വപിങ് മെഷിന്, ജൂനിയര്‍ ഡബിറ്റ് കാര്‍ഡ്, കിയോസ് ബാങ്കിങ് എന്നിവയെ കുറിച്ച് വിശദീകരിക്കുന്നതിനും ബിജെപി മുനിസിപ്പല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഏകദിന ശില്പശാല നടത്തും. 5 ന് രാവിലെ 10 മണിക്ക് തൊക്കിലങ്ങാടി ഹയര്‍സെക്കന്ററി സ്കൂളിലാണ് പരിപാടി. കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമപദ്ധതികള്‍ എന്ന വിഷയത്തില്‍ അഡ്വക്കറ്റ് വി.രത്നാകരനും ഡിജിറ്റല്‍ ബാങ്കിങ് എന്ന വിഷയത്തില്‍ അശോകനും ക്ലാസെടുക്കും. ഏകാത്മ മാനവ ദര്‍ശനം എന്ന വിഷയത്തില്‍ മോഹനന് മാനന്തേരി സംസാരിക്കും. വി.ജ്യോതി ബാബു, എം.ശ്യാംപ്രസാദ്, കുഞ്ഞിക്കണ്ണന് മാസ്റ്റര്‍, എന്നിവര്‍ സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: