കണ്ണൂര്‍: കണ്ണൂര്‍ യൂണിവേഴ്സിറ്റിക്കു കീഴിലുളള ഗവേഷകര്‍ക്ക് യുജിസിയില്‍ നിന്ന് ലഭിക്കാനുളള തുക പദ്ധതി ഫണ്ടില്‍ നിന്ന് നല്കാന് സിണ്ടിക്കേറ്റ് തീരുമാനം. സര്‍ക്കാരിന്റെ അനുവാദം കിട്ടിയാല്‍ തുക വിതരണം ചെയ്യാനാണ് തിരുമാനം. നടപടികള്‍ ത്വരിതപ്പെടുത്തുന്നതിനായി എം.പ്രകാശന്, അഡ്വ.പി സന്തോഷ് കുമാര്‍, ഡോ.ജോസഫ്, എ.നിഷാന്ത് എിവരടങ്ങുന്ന കമ്മറ്റി രൂപീകരിച്ചു. മുഴുവന്‍ സമയ ഗവേഷകര്‍ക്ക് യൂണിവേഴ്സിറ്റി നല്‍കിവരുന്ന ഫെലോഷിപ്പ് തുക 5,000 രൂപയില്‍ നി് 2017 ഏപ്രില്‍ മുതല്‍ 10,000 രൂപയാക്കി വര്‍ധിപ്പിക്കാനും തീരുമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: