ക്ഷീരോല്‍പന്ന നിര്‍മ്മാണ പരിശീലനം

Friday 3 February 2017 12:26 am IST

കണ്ണൂര്‍: കോഴിക്കോട് ബേപ്പൂര്‍ നടുവട്ടത്തുളള സര്‍ക്കാര്‍ ക്ഷീര പരിശീലനകേന്ദ്രത്തില്‍ കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുളള ക്ഷീരകര്‍ഷകര്‍ക്ക് പാലുല്‍പന്ന നിര്‍മാണത്തില്‍ 6 മുതല്‍ 17 വരെ പത്തുദിവസത്തെ പരിശീലനം നല്‍കുന്നു. പേഡ, ബര്‍ഫി, മില്‍ക്ക് ചോക്ലേറ്റ്, പനീര്‍, തൈര്, ഐസ്‌ക്രീം, ഗുലാബ് ജാമുന്‍ തുടങ്ങി ഇരുപതോളം നാടന്‍ പാലുല്‍പങ്ങളുടെ നിര്‍മ്മാണം പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് സഹിതം 6 ന് രാവിലെ 10 മണിക്ക് മുമ്പ് ക്ഷീര പരിശീലനകേന്ദ്രത്തിലെത്തി പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ 0495 2414579 എന്ന നമ്പറിലും ബ്ലോക്ക് ക്ഷീരവികസന സര്‍വീസ് യൂണിറ്റുകളിലും ലഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.