കണ്ണൂര്‍:15-ാമത് സംസ്ഥാ ന ജൂനിയര്‍ ബേസ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് കണ്ണൂര്‍ പോലീ സ് പരേഡ് ഗ്രൗണ്ടില്‍ ആരംഭിച്ചു. ആണ്‍കുട്ടികളുടെ മത്സരങ്ങളാണ് ഇന്നലെ ആരംഭിച്ചത്. കേരള ബേസ്ബോള്‍ അസോസിയേഷന് ജില്ലാ പ്രസിഡണ്ട് മമ്പറം ദിവാകരന് പതാക ഉയര്‍ത്തി. മുന്‍ മന്ത്രി ഇ.അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് വൈകുന്നേരം നടക്കേണ്ടിയിരുന്ന ഉദ്ഘാടന ചടങ്ങ് ഉപേക്ഷിച്ചു. ഇന്നലെ നടന്ന മത്സരങ്ങളില്‍ മലപ്പുറം, ഇടുക്കി, കോട്ടയം, പാലക്കാട് ജില്ലകള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ഇന്ന് ക്വാര്‍ട്ടര്‍, സെമി, ഫൈനല്‍ മത്സരങ്ങള്‍ നടക്കും. നാളെ രാവിലെ പെണ്‍കുട്ടികളുടെ മത്സരങ്ങള്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: