കണ്ണൂര്‍: തിരുവനന്തപുരം ജിവി രാജാ സ്പോര്‍ട്സ് സ്കൂള്‍, കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷന് എന്നിവിടങ്ങളിലേക്ക് അടുത്ത അദ്ധ്യയന വര്‍ഷത്തെ 8-ാം ക്ലാസ്സ് (മലയാളം മീഡിയം) പ്രവേശനത്തിനുള്ള ട്രയല്‍സ് കണ്ണൂര്‍ സോണ്‍ സെലക്ഷന് ആറിന് കണ്ണൂര്‍ പോലീസ് മൈതാനിയില്‍ നടക്കും. ജില്ലയില്‍ നിന്ന് യേഗ്യത നേടിയവര്‍ പ്രധാനാദ്ധ്യാപകന് സാക്ഷ്യപ്പെടുത്തിയ നിശ്ചിത ഫോറത്തിലൂള്ള എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റും കായിക മികവിനുള്ള സര്‍ട്ടിഫിക്കറ്റുകളും സഹിതം കാലത്ത് 8 മണിക്ക് എത്തിച്ചേരേണ്ടതാണ്. പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന 2016-17 വര്‍ഷത്തെ സമ്മര്‍ കോച്ചിംഗ് ക്യാമ്പിലേക്ക് 11-ാം ക്ലാസ്സ് വരെ പഠിക്കുന്ന അത്ലറ്റിക്സ്, ഗെയിംസ് മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കുകുട്ടികള്ക്കുള്ള സെലക്ഷന് കണ്ണൂര്‍ സോണ്‍ ഏഴിന് കണ്ണൂര്‍ പോലീസ് മൈതാനിയില്‍ നടക്കും. പ്രധാനാധ്യാപകന് സാക്ഷ്യപ്പെടുത്തിയ നിശ്ചിത ഫോറത്തിലുള്ള എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റും കായിക മികവിനുള്ള സര്‍ട്ടിഫിക്കറ്റുകളും സഹിതം കാലത്ത് 8 മണിക്ക് ഹാജരാകേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: