കൊച്ചി: ആഭ്യന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ്. പവന് 120 രൂപ കുറഞ്ഞ് 20,800 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ കുറഞ്ഞു 2,600 ലെത്തി. ഇന്നലെ പവന് 200 രൂപ കുറഞ്ഞിരുന്നു.
അന്താരാഷ്ട്ര വിപണിയിലെ ഇടിവാണ് ആഭ്യന്തര വിപണിയെ ബാധിച്ചത്. സ്വര്‍ണം ട്രോയ് ഔണ്‍സിനു 20.62 ഡോളര്‍ ഇടിഞ്ഞു. 1536.26 ഡോളറിലാണ് ഔണ്‍സ് സ്വര്‍ണത്തിന്റെ വ്യാപാരം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: