സയന്റിഫിക്ക് ആന്റ് സര്‍ജിക്കല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം 4ന് കണ്ണൂരില്‍

Friday 3 February 2017 12:31 am IST

കണ്ണൂര്‍: ആള്‍ കേരള സയന്റിഫിക്ക് ആന്റ് സര്‍ജിക്കല്‍ ഡീലേഴ്‌സ് അസോസിയേഷന്‍(എകെഎസ്എസ്ഡിഎ) ഇരുപത്തിയാറാമത് സംസ്ഥാന സമ്മേളനം 4ന് കണ്ണൂരില്‍ നടക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മാസ്‌ക്കോട്ട് പാരഡൈസില്‍ വെച്ച് കാലത്ത് ഒമ്പതിന് സംസ്ഥാന പ്രസിഡന്റ് എം.ഐ.പോള്‍ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനം ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പി.കെ.ശ്രീമതി എംപി സമ്മേളനം ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.ടി.ഒ.മോഹനന്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് തുണി കൊണ്ടുള്ള ബാഗുകളുടെ വിതരണം നടത്തും. സമ്മേളനത്തിന്റെ ഭാഗമായി സയന്റിഫിക്ക് സെമിനാറും എല്ലാ വിധ പുതിയ മെഡിക്കല്‍ ഉപകരണങ്ങളുടെ പ്രദര്‍ശനവും വിദഗ്ധ ഡോക്ടര്‍മാര്‍ പങ്കെടുക്കുന്ന എഡ്യുക്കേഷനല്‍ പ്രോഗ്രാമും ഉണ്ടായിരിക്കും. കേരളത്തിലെ വിവിധ നഴ്‌സിങ്ങ് മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി കോളജുകളിലെ വിദ്യാര്‍ത്ഥികള്‍ ഇതില്‍ പങ്കെടുക്കും. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുള്ള മെമ്പര്‍മാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സംഗമം കൂടിയായിരിക്കും സമ്മേളനമെന്ന് ഭാരവാഹികളായ കെ.ടി.പ്രമോദ്, പി.ജി.മിനീഷ് കുമാര്‍, കെ.ജിതേഷ്, അനൂപ്കുമാര്‍, കെ.സി.രജീഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.