എക്യുപ്രഷര്‍ വൈബ്രേഷന്‍ സൗജന്യ ചികിത്സാ ക്യാമ്പ്

Friday 3 February 2017 12:31 am IST

കണ്ണൂര്‍: കണ്ണൂര്‍ ഫോര്‍ട് സിറ്റി ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ എക്യുപ്രഷര്‍ വൈബ്രേഷന്‍ സൗജന്യ ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കുന്നു. മേലെചൊവ്വ സഹാന ഓഡിറ്റോറിയത്തില്‍ ഒമ്പത് മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയും വൈകിട്ട് 3.30 മുതല്‍ രാത്രി എട്ട് വരെയുമാണ് ക്യാമ്പ്. രക്തസമ്മര്‍ദം, ചെന്നികുത്തും തലവേദനയും, ഉദര സംബന്ധമായ അസുഖങ്ങള്‍, അമിത വണ്ണം, കാല്‍മുട്ട് വേദന, പ്രമേഹം, മലബന്ധം, സന്ധിവേദന, വാത രോഗം, സ്ത്രീരോഗങ്ങള്‍, പുറം വേദന തുടങ്ങിയ എല്ലാ അസുഖങ്ങള്‍ക്കും മരുന്നില്ലാതെയുള്ള ചികിത്സ രീതിയാണ് എക്യുപ്രഷര്‍. ജോഡ്പൂരിലെ (രാജസ്ഥാന്‍) എക്യുപ്രഷര്‍ സൂപര്‍ റിസര്‍ച്ച് ആന്റ് ചികിത്സാ സെന്ററിലെ ഡോ. വി.കെ.വര്‍മ്മയാണ് ക്യാമ്പ് നടത്തുന്നത്. പേര് രജിസറ്റര്‍ ചെയ്യുവാന്‍ 9447666311, 8547649600, 9447647929 എന്നീ നമ്പറില്‍ ബന്ധപ്പെടുക. ഏഴ് ദിവസത്തെ ചികിത്സക്ക് രജിസട്രേഷന്‍ ഫീസ് 150 രൂപയാണ്. ആദ്യം രജിസറ്റര്‍ ചെയ്യുന്ന 350 പേര്‍ക്കാണ് ക്യാമ്പില്‍ അവസരം. വാര്‍ത്താസമ്മേളനത്തില്‍ കേണല്‍ പത്മനാഭന്‍, കേണല്‍ രാധാകൃഷ്ണന്‍, പ്രൊഫ..മനു മോഹന്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.