കണ്ണൂര്‍: കേരള പ്രദേശ് സ്ക്കൂള് ടീച്ചേഴ്സ് അസോസിയേഷന് (കെപിഎസ്ടിഎ) ഒന്നാം കണ്ണൂര്‍ ജില്ലാ സമ്മേളനം 4,5 തീയ്യതികളിലായി നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാലിന് നവനീതം ഓഡിറ്റോറിയ (എംടി കുഞ്ഞിരാമന് നമ്പ്യാര്‍ നഗര്‍)ത്തില്‍് രാവിലെ പത്തിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമ്മേളനം ഉദ്ഘാടനം ചെയ്യും. സതീശന് പാച്ചേനി അധ്യക്ഷത വഹിക്കും. അഡ്വ .സണ്ണി ജോസഫ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും.രാവിലെ 11 ന് പ്രതിനിധി സമ്മേളനം കെ.സി.ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. കെ.രമേശന് അധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന വനിതാ സമ്മേളനം സുമാ ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. അഞ്ചിന് രാവിലെ പത്തിന് കണ്ണൂര്‍ ശിക്ഷക് സദനി(അമ്പലത്തറ ആര് രാമചന്ദ്രന് നായര്‍ നഗര്‍)ല്‍ തുടര്‍ന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം കെ സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും. യു.കെ. ബാലചന്ദ്രന് അധ്യക്ഷത വഹിക്കും. കെ.സി.രാജന്, കെ.രമേശന്, എന്‍.തമ്പാന്, പി.മുസ്തഫ, യു.കെ.ബാലചന്ദ്രന്, യു.എന്‍.സത്യചന്ദ്രന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: