കാസര്‍കോട്: രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സ് ഇടിച്ച് വീട്ടമ്മ മരിച്ചു. ചൗക്കി മജല്‍ മൂന്നുകണ്ടം വളപ്പില്‍ മുഹമ്മദിന്റെ ഭാര്യ ഹാജറ (51) ആണ് മരിച്ചത്. മംഗളൂരു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മകളുടെ ഭര്‍ത്താവിനെ സന്ദര്‍ശിച്ച് ചൗക്കി ടൗണില്‍ ബസിറങ്ങി റോഡരികില്‍ നില്ക്കുമ്പോള് കാസര്‍കോട്ടു നിന്നും രോഗിയുമായി മംഗളൂരുവിലേക്ക് പോവുകയായിരുന്ന ആംബുലന്‍സ് ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മജലിലെ രാജാ മുഹമ്മദ്-കുഞ്ഞിബി ദമ്പതികളുടെ മകളാണ്. മക്കള്‍: ഫരീദ, ഫസീല (ദുബൈ), ഫര്‍സാന, നിസാമുദ്ദീന്‍ (ദുബൈ). മരുമക്കള്‍: മൂസ, സ്വാദിഖ്, മൊയ്തീന്. സഹോദരങ്ങള്‍: അബൂബക്കര്‍ (ദുബൈ), ഖദീജ, ഫാത്വിമ, കുല്‍സൂം
പ്രതികരിക്കാൻ ഇവിടെ എഴുതുക: