ന്യൂദല്‍ഹി: രാജ്യസഭാംഗമായി സച്ചിന് തെണ്ടുല്‍ക്കര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്തില്ല. ഇന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. ദേശീയ മാധ്യമങ്ങളിലടക്കം ഇതിന് വലിയ പ്രചാരണവും കിട്ടിയിരുന്നു.
രാവിലെ പതിനൊന്ന് മണിക്ക് സഭ സമ്മേളിക്കുമ്പോഴാണ് സത്യപ്രതിജ്ഞയ്ക്ക് സമയം അനുവദിക്കുന്നത്. നടി രേഖ കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്തിരുന്നു. പതിനഞ്ച് ദിവസം മുമ്പാണ് രേഖയേയും സച്ചിന് തെണ്ടുല്‍ക്കറേയും രാജ്യസഭാംഗങ്ങളായി രാഷ്ട്രപതി ശുപാര്‍ശ ചെയ്തിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: