ചെന്നൈ: സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ രണ്ട് പരാജയങ്ങള്‍ക്കുശേഷം കേരളത്തിന് തകര്‍പ്പന്‍ വിജയം. ഇന്നലെ നടന്ന കളിയില്‍ ഒമ്പത് വിക്കറ്റിന് ഗോവയെ തകര്‍ത്തു.
ആദ്യം ബാറ്റ് െചയ്ത ഗോവ 18.4 ഓവറില്‍ 86 റണ്‍സിന് എല്ലാവരും പുറത്തായി. മൂന്നുപേര്‍ മാത്രം രണ്ടക്കം കടന്ന ഇന്നിങ്ങ്സില്‍ 23 റണ്‍സെടുത്ത സ്വപ്നില്‍ അസ്നോദ്കര്‍ ടോപ് സ്കോറര്‍. കീനന്‍ 22ഉം അമോഗ് ദേശായി 17ഉം റണ്‍സെടുത്തു. കേരളത്തിനായി ബാസില്‍ തമ്പി മൂന്നും റൈഫി വിന്‍സന്റ് ഗോമസ്, ജലജ് സക്സേന എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം 7.5 ഓവറില്‍ 87 റണ്‍സെടുത്ത് വിജയം നേടി. 22 റണ്‍സുമായി മുഹമ്മദ് അസ്ഹറുദ്ദീനും 24 റണ്‍സുമായി രോഹണ്‍ പ്രേമും പുറത്താകാതെ നിന്നു. ഇരുവരും 17 പന്തുകളാണ് നേരിട്ടത്.
കളിയില്‍ കേരള ഓപ്പണര്‍ വിഷ്ണു വിനോദിന്റെ തകര്‍പ്പന്‍ പ്രകടനമാണ് വിജയം അനായാസമാക്കിയത്. 13 പന്തുകള്‍ മാത്രം നേരിട്ട വിഷ്ണു രണ്ട് ഫോറും നാല് സിക്സറുമടക്കം 35 റണ്‍സെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: