തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ 24 മണിക്കൂര്‍ സൂചനാ പണിമുടക്ക് തുടങ്ങി. ഇന്നലെ അര്‍ദ്ധരാത്രി ആരംഭിച്ച സമരം ഇന്ന് അദ്ധരാത്രിവരെ തുടരും. കോണ്‍ഗ്രസ് അനുകൂല സംഘടനകളും സിപിഐ സംഘടനയുമാണ് പണിമുടക്കുന്നത്.
മുഴുവന്‍ ശന്പളവും പെന്‍ഷനും ഉടന്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടാണ് സമരം. ശമ്പളം ഭാഗികമായി ഉടന്‍ നല്‍കാമെന്ന് ഗതാഗത മന്ത്രി ചര്‍ച്ചയില്‍ വാഗ്ദാനം നല്‍കിയിരുന്നെങ്കിലും ഉറപ്പ് തള്ളിയ യൂണിയനുകള്‍ പണിമുടക്ക് പ്രഖ്യാപിക്കുകയായിരുന്നു.
പ്രശ്നങ്ങള്‍ക്കു ശാശ്വത പരിഹാരം കണ്ടില്ലെങ്കില്‍ മാര്‍ച്ച് ഒന്നിനു നിയമസഭാമാര്‍ച്ചും മാര്‍ച്ച് ആറു മുതല്‍ അനിശ്ചിതകാല പണിമുടക്കും യൂണിയന് പ്രഖ്യാപിച്ചിട്ടുണ്ട്.
സേവനക്കരാറിന്റെ അടിസ്ഥാനത്തില്‍ മാത്രം ജീവനക്കാരുടെ ഡ്യൂട്ടി സമയം ക്രമീകരിക്കുക, എംപാനല്‍ ജീവനക്കാരെ അകാരണമായി പീഡിപ്പിക്കുന്നതും പിരിച്ചുവിടുന്നതും അവസാനിപ്പിക്കുക, തുടങ്ങിയവയാണ് കെഎസ്ടി എംപ്ലോയീസ് സംഘ് മുന്നോട്ടുവയ്ക്കുന്ന മറ്റ് ആവശ്യങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: