സിബിഐയ്ക്കെതിരെ വിജയ് മല്യ

Friday 3 February 2017 11:30 am IST

മുംബൈ: സിബിഐയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി വിവാദ മദ്യ വ്യവസായി വിജയ് മല്യ രംഗത്ത്. സിബിഐയുടെ കണ്ടെത്തൽ നുടുക്കം രേഖപ്പെടുത്തിയതായും മല്യ വ്യക്തമാക്കി. മിഥ്യാസങ്കല്പങ്ങളും തെറ്റിധാരണകളും പറയുന്ന സിബിഐയ്ക്ക് സാമ്പത്തിക-വാണിജ്യകാര്യങ്ങളെക്കുറിച്ച് ധാരണയുണ്ടോയെന്നും മല്യ ട്വിറ്ററിൽ കുറിച്ചു. വിജയ് മല്യയ്ക്ക് വിവിധ ബാങ്കുകളിൽ നിന്ന് ലോൺ ലഭ്യമാക്കാൻ രണ്ടാം യു.പി.എ സർക്കാരിന്റെ കാലത്ത് സാമ്പത്തിക മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ ഇടപെട്ടതിന്റെ തെളിവുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മല്യയ്ക്ക് ലോണുകൾ ലഭ്യമാക്കാൻ ധനകാര്യ മന്ത്രാലയത്തിലെ മുൻ ഉദ്യോഗസ്ഥനായിരുന്ന അമിതഭ് വർമ ഇടപെട്ടതിന്റെ കത്തുകളും മെയിലുകളുമാണ് പുറത്തുവന്നത്. കേസിൽ വൻ ഗൂഡാലോചന നടന്നതായി സിബിഐയെ ഉദ്ധരിച്ച് റിപ്പോർട്ടുകളുണ്ട്. കേസിൽ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും പങ്കും അവർക്ക് ഏതെങ്കിലും പ്രതിഫലം ലഭിച്ചിട്ടുണ്ടെങ്കിൽ അതും അന്വേഷിക്കുമെന്നും സിബിഐ വ്യക്തമാക്കിയതായി വാർത്തകളുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.