തിരുവനന്തപുരം: ലോ അക്കാദമി വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍വകലാശാലയുടെ അടിയന്തര സിന്‍ഡിക്കേറ്റ് യോഗം തിങ്കളാഴ്ച ചേരും. സിന്‍ഡിക്കേറ്റ് നിയോഗിച്ച ഉപസമിതി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാനാണ് യോഗം.
കോളേജിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള സിന്‍ഡിക്കേറ്റ് ഉപസമിതി റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയിരുന്നു. എന്നാല്‍ ഉചിതമായ തീരുമാനം സര്‍വകലാശാലയ്ക് കൈക്കൊള്ളാമെന്ന് സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് സിന്‍ഡിക്കേറ്റിലെ കോണ്‍ഗ്രസ് അംഗങ്ങള്‍ അടിയന്തര യോഗം വിളിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
നേരത്തെ പത്താം തീയതി യോഗം ചേരാനായിരുന്നു തീരുമാനിച്ചിരുന്നത്. കോണ്‍ഗ്രസ് അംഗങ്ങളുടെ ആവശ്യത്തെ തുടര്‍ന്ന് തിങ്കളാഴ്ച ചേരാന്‍ തീരുമാനിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: