യുവാക്കള്‍ക്ക് ഹരമാകാന്‍ ഷവോമി എംഐ 5സി

Friday 3 February 2017 4:32 pm IST

പുതിയൊരു സ്മാര്‍ട്ട്ഫോണുമായി ഷവോമി വിപണിയിലേക്കെത്തുന്നു. ഷവോമി എംഐ 5സി എന്ന ഫോണുമായാണ് ഷവോമിയുടെ അടുത്ത വരവ്. ചൈനാസ് ക്വാളിറ്റി സര്‍ട്ടിഫിക്കോഷന്‍ സെന്റര്‍ എന്ന വെബ്സൈറ്റിലാണ് ഈ ഫോണിനെ കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി 2.5ഡി കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്പ്ലേയാണ് ഈ ഫോണിനുള്ളത്. 3ജിബി റാം, 64 ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്, 12എംപി റിയര്‍ ക്യാമറ, 8എംപി മുന്‍ ക്യാമറ എന്നിങ്ങനെയുള്ള സവിശേഷതകളും ഈ ഫോണിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഈ മാസം തന്നെ ഫോണുകള്‍ വിപണിയിലെത്തിയേക്കും. 14എല്‍എം സ്‌നാപ്ഡ്രാഡണ്‍ 625 പ്രൊസസറോടു കൂടിയ ഷവോമിക്ക് എംഐ 5സിക്ക് 3 ജിബി റാമും 64 ജിബി ഇന്‍ബില്‍റ്റ് സ്‌റ്റോറേജുമുണ്ട്. റിയര്‍ ക്യാമറയ്ക്ക് 12 മെഗാപിക്‌സലും ഫ്രണ്ട് ക്യാമറയ്ക്ക് 8 മെഗാപിക്‌സലുമാണ് ഷവോമിയുടെ മറ്റൊരു പ്രത്യേകത. 3200 എംഎഎച്ച് ബാറ്ററിയാണ് ഷവോമിയുടെ വേറൊരു സവിശേഷത.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.