തിരുവനന്തപുരം: കേരളത്തിലെ സിപിഎം ആക്രമണങ്ങളെ കുറിച്ച് കേന്ദ്ര സര്‍ക്കാരിനെ ധരിപ്പിക്കാന്‍ ബിജെപി പ്രതിനിധി സംഘം ദല്‍ഹിയിലേക്ക് പുറപ്പെടുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി പ്രതിനിധി സംഘം ചര്‍ച്ച നടത്തും.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. വാവയെ അക്രമിച്ച കന്റോണ്‍മെന്റ് എസിപി ബൈജുവിനെതിരെ, പോലീസ് കംപ്ലയിന്റസ് അതോറിറ്റിക്ക് പരാതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: