കൊച്ചി: റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രത്തെ അറിയിച്ചിരുന്നതായി റെയില്‍വേയുടെ ചുമതലയുള്ള പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്.
ഇത് സംബന്ധിച്ച് നവംബര്‍ 26ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. കേരത്തിന്റെ ആവശ്യങ്ങള്‍ സംബന്ധിച്ചും മുന്‍ഗണന സംബന്ധിച്ചും വിശദമായ അജണ്ട വെച്ചാണ് യോഗം സംഘടിപ്പിച്ചത്. ജനുവരി 13ന് ചേര്‍ന്ന എംപിമാരുടെ യോഗത്തിലും കേരളത്തിന്റെ ആവശ്യങ്ങള്‍ അറിയിച്ചിരുന്നു.
റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് സംസ്ഥാനം ശുപാര്‍ശ നല്‍കിയില്ല എന്ന വാര്‍ത്ത ശരിയല്ലെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: