നഗരത്തില്‍ കുടിവെള്ളക്ഷാമം അതിരൂക്ഷം

Friday 3 February 2017 7:45 pm IST

ആലപ്പുഴ: നഗരത്തില്‍ കുടിവെള്ള ക്ഷാമം അതിരൂക്ഷമാകുന്നു. പലയിടങ്ങളിലും പൈപ്പുകളില്‍ വെള്ളം ലഭിക്കാറില്ല. മുന്‍പ് രാവിലെ അരമണിക്കൂറെങ്കിലും ജലം ലഭിക്കുമായിരുന്നെങ്കില്‍ ഇപ്പോള്‍ അതും ഇല്ലാത്ത അവസ്ഥയാണ്. എന്നാല്‍ പലയിടങ്ങളിലും ജലം പാഴായി പോകുന്നത് അധികൃതര്‍ കണ്ടില്ലെന്നും നടിക്കുന്നു. മുന്‍സിപ്പല്‍ അധികാരികളെയും, ജനപ്രതിനിധികളേയും വാട്ടര്‍ അതോറിറ്റിയേയും ഈ വിവരം അറിയിച്ചു എങ്കിലും അവഗണനയാണ് ഉണ്ടായിട്ടുള്ളതെന്ന് ബിജെപി ആലപ്പുഴ നിയോജകമണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാര്‍ പറഞ്ഞു. ആര്‍ഒ പ്ലാന്റുകള്‍ പലതും വേണ്ടവിധം പ്രവര്‍ത്തനക്ഷമമല്ല. മന്ത്രിമാരുടെ നാട്ടിലാണ് പൊതുജനത്തിന് ഈ ഗതികേട്. സ്വന്തം മണ്ഡലത്തില്‍ കുടിവെള്ളം പോലും വേണ്ടവിധം നല്‍കാന്‍ കഴിയാത്ത ഇവരാണ് കേന്ദ്രത്തെ കുറ്റം പറയാന്‍ സമയം കണ്ടെത്തുന്നത്. കുടിവെള്ളക്ഷാമം ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി ബിജെപി മുന്നോട്ടു വരും. യോഗത്തില്‍ മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ രഞ്ചന്‍ പൊന്നാട്, റജികുമാര്‍, മണ്ഡലം ഭാരവാഹികളായ കെ.പി.സുരേഷ് കുമാര്‍,വാസുദേവക്കുറുപ്പ് എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.