കോട്ടപ്പാറ: വാഴക്കോട് തുമ്പയില്‍ ചാമുണ് ഡേശ്വരി ദേവസ്ഥാന കളിയാട്ട മഹോത്സവം നാളെ മുതല്‍ 6 വരെ നടക്കും. നാളെ രാവിലെ പുതുക്കി പണിത ചാമുണ് ഡേശ്വരി ദേവസ്ഥാനത്ത് ഗണപതി ഹോമം. രാത്രി 8 മണിക്ക് വാഴക്കോട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ നിന്ന് ദീപം തിരിയും എഴുന്നളളത്ത്. ഉല്‍സവ ദിവസങ്ങളില്‍ രാത്രി 9.30 ന് ചാമുണ്ഡിയമ്മയുടെ കുളിച്ചു തോറ്റം, 10.30 ന് വിഷ്ണു മൂര്‍ത്തിയുടെ കുളിച്ചു തോറ്റവും പക്കല്‍ 11ന് വിഷ്ണുമൂര്ത്തിയുടെ പുറപ്പാട്, 3 മണിക്ക് ചാമുണ് ഡേശ്വരിയുടെ പുറപ്പാട് തുടര്‍ന്ന് ഗുളികന് തെയ്യവും നടക്കും. ഉച്ചയ്ക്ക് അന്നദാനം. 5 ന് രാത്രി 11 മണിക്ക് മള്‍ട്ടി വിഷ്വല്‍ വില്‍ കലാമേള’ ശരണദേവന്‍ ശ്രീഅയ്യപ്പന്. 6 ന് രാത്രി 8 മണിക്ക് ദീപവും തിരി തിരിച്ച് എഴുന്നളളത്തോടു കൂടി ഉല്‍സവം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: