പൂച്ചക്കാട് ശ്രീ മഹാവിഷ്ണു ക്ഷേത്ര ആറാട്ട് മഹോത്സവം

Friday 3 February 2017 8:02 pm IST

കാഞ്ഞങ്ങാട്: പൂച്ചക്കാട് ശ്രീ മഹാവിഷ്ണു ക്ഷേത്ര ആറാട്ട് മഹോത്സവം 4 മുതല്‍ 8 വരെ നടക്കും. 4ന് രാവിലെ 9ന് കൊടിയേറ്റം. വൈകുന്നേരം 5ന് ആധ്യാത്മിക പ്രഭാഷണം, 6ന് ഭജന, രാത്രി 8ന് നൃത്തസന്ധ്യ. 5ന് രാവിലെ 10ന് ഭജന, ഉച്ചക്ക് നാഗാഭിഷേകം, രാത്രി 8ന് തിരുവാതിര, 8.30ന് കോവൈ ഗോപാലകൃഷ്ണ സ്വാമിയുടെ ദശാവതാര നൃത്തം. 6ന് രാവിലെ 11ന് എടനീര്‍ മഠാധിപതി കേശവാനന്ദ ഭാരതി സ്വാമികള്‍ക്ക് വരവേല്‍പ്പ്, തുടര്‍ന്ന് ചുറ്റുമതില്‍ സമര്‍പ്പണം, വൈകുന്നേരം 5ന് വിളക്കുപൂജ, രാത്രി 8ന് തിടമ്പ്‌നൃത്തം. 7ന് രാവിലെ 10ന് ഭജന. 8ന് രാവിലെ 10ന് ആറാട്ട്, തുടര്‍ന്ന് കൊടിയിറക്കം. ഉത്സവദിവസങ്ങളില്‍ ഉച്ചക്ക് അന്നദാനം ഉണ്ടാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.