ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ അംഗീകാരം റദ്ദാക്കാന്‍ ആദായനികുതി വകുപ്പ് തെരഞ്ഞെടുപ്പു കമ്മീഷനോട് ആവശ്യപ്പെട്ടു.പാര്‍ട്ടിക്ക് സംഭാവനയായി ലഭിച്ച 27 കോടിരൂപയുടെ വിശദാംശങ്ങള്‍ സംബന്ധിച്ച് തെറ്റായതും കെട്ടിച്ചമച്ചതുമായ ഓഡിറ്റ് റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണിത്.
അരവിന്ദ് കേജ്രിവാള് നയിക്കുന്ന ആം ആദ്മി പാര്‍ട്ടി 2013-14,2014-15 സാമ്പത്തിക വര്‍ഷങ്ങളില്‍ സംഭാവന സംബന്ധിച്ച് തെറ്റായ ഓഡിറ്റ് റിപ്പോര്‍ട്ടുകളാണ് സമര്‍പ്പിച്ചത്.അതിനാല്‍ ആ പാര്‍ട്ടിയുടെ അംഗീകാരം റദ്ദാക്കണമെന്ന് ആദായ നികുതി വകുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
ആം ആദ്മി പാര്‍ട്ടിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച കണക്കുകളിലും തെരഞ്ഞെടുപ്പ് കമ്മീഷനു നല്കിയ കണക്കുകളിലും വ്യത്യാസമുണ്ടെന്ന് ആറു പേജുളള റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം ആം ആദ്മി പാര്‍ട്ടി ആരോപണം നിഷേധിച്ചു. പഞ്ചാബിലും ഗോവയിലും വോട്ടെടുപ്പു നടക്കാനിരിക്കെ, ആദായനികുതി വകുപ്പിന്റെ നടപടി ബിജെപിയുടെ തന്ത്രമാണെന്ന് അവര്‍ ആരോപിച്ചു.
അരവിന്ദ് കേജ്രിവാള് നേതൃത്വം നല്കുന്ന ആം ആദ്മി പാര്‍ട്ടി ഗോവയിയിലും പഞ്ചാബിലും മല്‍സരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: