ഗസ്റ്റ് അധ്യാപക നിയമനം

Friday 3 February 2017 8:01 pm IST

കാസര്‍കോട്: എളേരിത്തട്ട് ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവ. കോളേജില്‍ ഇംഗ്ലീഷ് വിഷയത്തിലേക്ക് ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ചിട്ടുളള പാനലില്‍ ഉള്‍പ്പെട്ടിട്ടുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഏഴിന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പാള്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. യുജിസി നെറ്റ് യോഗ്യതയുളളവര്‍ക്ക് പ്രതിമാസം 25,000 രൂപ വരെ പ്രതിഫലം ലഭിക്കും. യുജിസി നെറ്റ് യോഗ്യതയുള്ളവര്‍ ഇല്ലെങ്കില്‍ നെറ്റ് യോഗ്യതയില്ലാത്തവരെയും പരിഗണിക്കും. ഫോണ്‍ 04672 241345.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.