ബെംഗളൂരു: ലൈംഗിക ബന്ധത്തിന് കൂടുതല്‍ തുക ആവശ്യപ്പെട്ട വിദേശ വനിത കുത്തേറ്റ് മരിച്ചു. ഉഗാണ്ടന്‍ പെണ്‍കുട്ടി നാകായികി ഫ്ളോറന്‍സ്(25) ആണ് കൊല്ലപ്പെട്ടത്.
ഒരു പമ്പില്‍ വച്ച് പരിചയപ്പെട്ട ഹിമാചല്‍ പ്രദേശ് സ്വദേശിയായ എംടെക് വിദ്യാര്‍ത്ഥി ഇഷാനുമായി 5000 രൂപയ്ക്കാണ് ഇവര്‍ കരാര്‍ ഉറപ്പിച്ചത്. എന്നാല്‍ ഫ്ളോറന്‍സിന്റെ വീട്ടില്‍ വച്ച് ഇതേക്കുറിച്ച് തര്‍ക്കമുണ്ടാവുകയും കൂടുതല്‍ തുക ആവശ്യപ്പെടുകയും ചെയ്തു. തര്‍ക്കത്തില്‍ ക്ഷുഭിതയായ ഫ്ളോറന്‍സ് ഒരു കത്തി കൈയ്യിലെടുക്കുകയും ചെയ്തു. എന്നാല്‍ കത്തി ബലമായി വാങ്ങി ഇഷാന് കുത്തുകയായിരുന്നുവെന്നാണ് പോലീസ് കരുതുന്നത്.
ഫ്ളോറന്‍സിന്റെ സുഹൃത്തുക്കള്‍ ഇഷാനെ മര്‍ദ്ദിക്കുകയും ചെയ്തതായും പറയുന്നു. എംടെക് വിദ്യാര്‍ത്ഥിയായ ഇഷാന് ജോലി തേടിയാണ് ബെംഗളൂരുവിലെത്തിയത്. പോലീസ് കേസ് അന്വേഷിച്ചുവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: