കുമളി: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ എസ്എഫ്ഐക്കാര്‍ തലയ്ക്കടിച്ച് വീഴ്ത്തി. അമരാവതി ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥിയായ അണക്കര സ്വദേശിയെയാണ് സ്കൂളിലെ തന്നെ എസ്എഫ്ഐ സംഘം ആക്രമിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. എസ്എഫ്ഐയുടെ നേതാവായ വിദ്യാര്‍ത്ഥിയുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി സ്റ്റാഫ് റൂമില്‍ അഭയം തേടി. അധ്യാപകര്‍ ഇടപെട്ടാണ് വിദ്യാര്‍ത്ഥിയെ കുമളി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവം അറിഞ്ഞ് കുമളി പോലീസും സ്ഥലത്തെത്തിയിരുന്നു. മുഖം മുറിഞ്ഞിട്ടുണ്ട്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചതവേറ്റിട്ടുണ്ട്. മുടി മുറിയ്ക്കണം എന്നാവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനമെന്ന് പരിക്കേറ്റ വിദ്യാര്‍ത്ഥി ജന്മഭൂമിയോട് പറഞ്ഞു. സംഭവത്തിലെ പ്രതികളായ എസ്എഫ്ഐക്കാര്‍ക്കെതിരെ റാഗിങ് വകുപ്പ് ചുമത്തി കേസെടുക്കണമെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. സ്കൂള്‍ അധികൃകര്‍ പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. കുമളി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: