പേരാവൂര്‍: മണത്തണ അയോത്തുംചാലില്‍ പേരാവൂര്‍ എക്സൈസ് സംഘത്തെ അക്രമിച്ച കേസിലെ മുഖ്യപ്രതി തേന്‍കുടി ഷാജിയെ റിമാന്റ് ചെയ്തു. ഇന്നലെ കൂത്തുപറമ്പ് കോടതിയില്‍ കീഴടങ്ങിയ ഷാജിയെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്യുകയായിരുന്നു. ജനുവരി 30 ന് വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം. അയോത്തുംചാലില്‍ അനധികൃത മദ്യവില്പന നടത്തുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധനക്കെത്തിയപ്പോഴാണ് ഷാജിയും കണ്ടാലറിയാവുന്ന 25 ഓളം പേരും ചേര്‍ന്ന് എക്സൈസ് സംഘത്തെ അക്രമിച്ചത്. മറ്റുള്ളവര്‍ക്ക് വേണ്ടി അന്വേഷണം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: