ഗുജറാത്ത് കലാപം; 28 പേരെ കോടതി വിട്ടയച്ചു

Friday 3 February 2017 8:48 pm IST

ഗാന്ധിനഗര്‍; ഗോധ്രയില്‍ 60 രാമസേവകരെ ചുട്ടുകൊന്നതിനെത്തുടര്‍ന്നുണ്ടായ കലാപത്തിന്റെ പേരില്‍ കേസ് എടുത്ത 28 പേരെ കോടതി വിട്ടയച്ചു. ഇവര്‍ ഒരു വിഭാഗത്തിനിടയില്‍ കലാപം അഴിച്ചുവിട്ടതിനും കൊള്ളയും കൊള്ളിവയ്പ്പും നടത്തിയതിനും തെളിവില്ല. കലോള്‍ അഡീഷണല്‍ ജില്ലാക്കോടതി വ്യക്തമാക്കി. മസ്ജിദ് തകര്‍ത്തു, ഒരു വിഭാഗത്തില്‍ പെട്ടവരെ ആക്രമിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. നട്‌വര്‍ പട്ടേല്‍, മഹേഷ് പ്രജാപതി, മനുപ്രജാപതി, ബാബു പ്രജാപതി, വിജയ് പട്ടേല്‍ എന്നിവരടക്കം28 പേരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.