ഹര്‍ത്താല്‍ പൂര്‍ണ്ണം

Friday 3 February 2017 9:06 pm IST

പേരാവൂര്‍: പൊയ്യ ഗോപാലന്‍ കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത സര്‍വ്വകക്ഷി ഹര്‍ത്താല്‍ പൂര്‍ണ്ണം. കൊട്ടിയര്‍ പഞ്ചായത്തിലെ മുഴുവന്‍ കടകളും അടഞ്ഞ് കിടന്നു. എന്നാല്‍ അമ്പായത്തോട് ടൗണില്‍ പ്രദേശവാസികള്‍ റോഡിന് കുറുകെ കല്ലും മരങ്ങളുമിട്ട് വാഹന ഗതാഗതം തടഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് കൊട്ടിയൂര്‍ േബായ്‌സ് ടൗണ്‍ അന്തര്‍ സംസ്ഥാന പാതയില്‍ നൂറുകണക്കിന് വാഹനങ്ങളാണ് മണിക്കൂറുകളോളം കുടുങ്ങിയത്. ഒടുവില്‍ ഒരു മണിയോടെ ഗോപാലന്റെ മൃതദേഹം എത്തിയപ്പോഴാണ് ഗതാഗതം പുനസ്ഥാപിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.