ഇരിട്ടി: കൊട്ടിയൂര്‍ വനത്തില്‍ കാട്ടാന ചവുട്ടിക്കൊന്ന ഗോപാലന്റെ കുടുംബത്തിനു 10 ലക്ഷം രൂപ സഹായധനവും ജോലിയും നല്‍കണമെന്ന് ബിജെപി ജില്ലാ സിക്രട്ടറി കൂട്ട ജയപ്രകാശ്, ബിജെപി കൊട്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണന് എന്നിവര്‍ അധികൃതരോടാവശ്യപ്പെട്ടു. വനത്തിനുള്ളില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് മതിയായ സുരക്ഷ ഉറപ്പുവരുത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. കൂട്ട ജയപ്രകാശ്, കെ.എസ്.രാധാകൃഷ്ണന്, ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന് തില്ലങ്കേരി, മണ്ഡല് കര്യവാഹ് അഭീഷ് കുമാര്‍ എന്നിവര്‍ ഗോപാലന്റെ വീട്ടിലെത്തി മൃതദേഹത്തില്‍ ആദരാഞ്ജലികളര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: