ഇരിട്ടി: ഇരിട്ടി താലൂക്ക് ആശുപത്രിയിലേക്കുള്ള റോഡുകള്‍ ഗതാഗതമാക്കുക ഇരിട്ടിയില്‍ അനുവദിച്ച ആര്‍ടിഒ ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുക, ടാക്സി വാഹനങ്ങള്‍ക്കുള്ള ഫിറ്റ്നസ് സമ്പ്രദായം ഏര്‍പ്പെടുത്തുക, ഇരിട്ടി മേഖലയില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഗതാഗത സ്തംഭനവും പ്രശ്നങ്ങളും പരിഹരിക്കുക, സമാന്തര സര്‍വീസുകള്‍ നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പ്രക്ഷോഭം നടത്തുവാന്‍ ഇരിട്ടി ടൗണ്‍ ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘ് (ബിഎംഎസ്) യോഗം തീരുമാനിച്ചു. യോഗത്തില്‍ യൂണിയന് ജില്ലാ പ്രസിഡന്റ് എം. സി.പവിത്രന്, മേഖലാ പ്രസിഡന്റ് എന്‍.വി.സുജേഷ് കുമാര്‍, മേഖലാ സെക്രട്ടറി പി.വി.പുരുഷോത്തമന്, എന്നിവര്‍ പ്രസംഗിച്ചു. യോഗത്തില്‍ സി.ഗോവിന്ദന് അദ്ധ്യക്ഷത വഹിച്ചു. സി.കെ.മനോജ് സ്വാഗതവും പി.വി.ചന്ദ്രന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: