പാനൂര്‍: പത്തായക്കുന്നില്‍ തീര്‍ത്തും വ്യക്തി വൈര്യാഗത്തിന്റെ പേരില്‍നടന്ന അക്രമത്തിന് ആര്‍എസ്എസ് ഭാരവാഹികളുടെയും പ്രവര്‍ത്തകരുടെയും പേരില്‍ കള്ളകേസെടുക്കാനുള്ള പോലീസ് ശ്രമത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് ആര്‍എസ്എസ് പാട്യം മണ്ഡലം കാര്യകാരി പ്രതിഷേധിച്ചു.
പത്തായക്കുന്നിലെ വ്യക്തി വൈരാഗ്യവുമായി ബന്ധപ്പെട്ട അക്രമം രാഷ്ട്രീയവല്‍ക്കരിക്കുന്നതിലും ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരെ കള്ളക്കേസ്സില് കുടുക്കുന്നതില്‍ നിന്നും പോലീസ് പിന്തിരിഞ്ഞില്ലെങ്കില് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ബിജെപി പത്തായക്കുന്ന് ബൂത്ത് കമ്മറ്റി വ്യക്തമാക്കി ടി.പി.ശശി, യു.സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: