കോട്ടയം: കേരള ശാസ്ത്രസാഹിത്യ പരിഷത്തും സിഎംഎസ് കോളേജ് ബയോടെക്നോളജി വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ബയോടെക്നോളജി ഡിപ്പാര്‍ട്ട്മെന്റിന്റെ ഹാളില്‍ കോട്ടയം മേഖലാവിജ്ഞാനോത്സവം 4ന് രാവിലെ 9മണിമുതല്‍ 4മണിവരെ നടക്കും. മേഖലാ സെക്രട്ടറി വിജു.കെ.നായരുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സിഎംഎസ് കോളേജ് ബയോടെക്നോളജി വിഭാഗം ഡയറക്ടര്‍ ജോണ്‍ വര്‍ഗീസ് വിജ്ഞാനോത്സവം ഉദ്ഘാടനം ചെയ്യും. സൂക്ഷ്മജീവികളുടെ ലോകം എന്ന വിഷയത്തെ ആസ്പദമാക്കിയിട്ടുള്ള വിവിധ പഠന പ്രവര്‍ത്തനമാണ് തയ്യാറാക്കിയിട്ടുള്ളത്. മേഖലയിലെ സ്കൂളുകളില്‍ നിന്നുമായി എല്‍പി, യുപി, എച്ച്എസ് വിഭാഗത്തിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. കുട്ടികള്‍ തയ്യാറാക്കിയിട്ടുള്ള വിവിധ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: