കോട്ടയം: സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ദേശീയ തലത്തില്‍ ഏര്‍പ്പെടുത്തിയ ഗുഡ്സമരിറ്റന്‍ അവാര്‍ഡിന് സാമൂഹ്യ പ്രവര്‍ത്തക ആനി ജോസഫിനെ തെരഞ്ഞെടുത്തു. 50,001 രൂപയും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. കല്‍ക്കത്തയിലും വെസ്റ്റ് ബംഗാളിലുമായി അംഗൂര്‍ കല എന്ന സംഘടനവഴി കഴിഞ്ഞ 34 വര്‍ഷങ്ങളായി സ്ത്രീകളുടെ വികസനത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ്. കോട്ടയം കഞ്ഞിക്കുഴി സ്വദേശികളായ പാറമേല്‍ പി.എം. ജോസഫ് മറിയാമ്മ ദമ്പതികളുടെ മകളാണ് ആനി. അഡ്വക്കേറ്റായ ഭര്‍ത്താവ് രാജാ സേവ്യറും കോളേജ് പ്രൊഫസറുമായ മകള്‍ ദീപ്തി യുമടങ്ങുന്നതാണ് കുടും ബം.ഡോ. പ്രമീള ദേവി. ജെ കണ്‍വീനറും മുരളീധരന് തഴക്കര, പി.യു. തോമസ് എന്നിവര്‍ അംഗങ്ങളുമായ അവാര്‍ഡ് കമ്മിറ്റിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.14ന് 4ന് പാലാ ചേര്‍പ്പുങ്കല്‍ സമരിറ്റന്‍ റിസോഴ്സ് സെന്ററിലെ മുത്തോലത്ത് ഓഡിറ്റോറിയത്തില്‍ അവാര്‍ഡ് ദാനം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: