പുതുതായി പ്രവേശനം നേടിയ അധ്യാപകര്‍ക്ക്‌ ശമ്പളം; നടപടി തുടങ്ങി

Saturday 9 July 2011 11:25 pm IST

മട്ടന്നൂറ്‍: ശമ്പളവും തസ്തികയും ലഭിക്കാത്ത ഒരുവിഭാഗം അധ്യാപകരുടെ നിയമനവുമായി ബന്ധപ്പെട്ട നടപടി ആരംഭിച്ചു. 2010-11 കാലയളവില്‍ പുതുതായി അനുവദിച്ച എയ്ഡഡ്‌ ഹയര്‍സെക്കണ്റ്ററി സ്കൂളിലെ അധ്യാപകരുടെ നിയമനവുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നതായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അറിയിപ്പ്‌ ബന്ധപ്പെട്ട അധ്യാപകര്‍ക്ക്‌ ആശ്വാസമായി. സംസ്ഥാനത്ത്‌ പുതുതായി അനുവദിച്ച ഹയര്‍സെക്കണ്റ്റരി സ്കൂളുകളിലായി 3600 അധ്യാപകര്‍ക്കാണ്‌ കഴിഞ്ഞ ഒരുവര്‍ഷത്തോളമായി ശമ്പളം ലഭിക്കാത്തത. മലബാര്‍ മേഖലയില്‍ 1900 അധ്യാപകരും കണ്ണൂറ്‍ ജില്ലയില്‍ 300 അധ്യാപകരുമാണ്‌ ഇതുമൂലം പ്രതിസന്ധിയിലായത്‌. ശമ്പളം ലഭിക്കാത്തത്സംബന്ധിച്ച്‌ അധ്യാപകര്‍ക്ക്‌ നിയമനടപടി സ്വീകരിക്കണമെങ്കില്‍ തസ്തിക നിജപ്പെടുത്തണം. ഇതുവരെയായി ഇതുസംബന്ധച്ച്‌ സര്‍ക്കാര്‍ ഒരു വിജ്ഞാപനവും പുറപ്പെടുവിച്ചതുമില്ല. സര്‍ക്കാര്‍ നിയമനത്തില്‍ ഇതുവരെയായി സ്വീകരിക്കാത്ത നിലപാടാണ്‌ പുതുതായി അനുവദിച്ച എയ്ഡഡ്‌ ഹയര്‍സെക്കണ്റ്ററി വിഭാഗം അധ്യാപകരുടെ കാര്യത്തില്‍ സര്‍ക്കാര്‍ കൈ കൊണ്ടത്‌. കഴിഞ്ഞ സര്‍ക്കാറിണ്റ്റെ ഭരണകാലാവധി തീരുന്നതിന്‌ ഏതാനും ദിവസം മുമ്പ്‌ അധ്യാപകരുടെ നിയമനം സംബന്ധിച്ച്‌ തീരുമാനമെടുക്കുമെന്ന്‌ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. അധ്യാപകരുടെ തസ്തിക ഗസ്റ്റ്‌ ആണോ സ്ഥിരം തസ്തികയാണോ എന്ന സംശയം ഇന്നും നിലനില്‍ക്കുന്നുണ്ട്‌. ഭൂരിഭാഗം പേരും വലിയതുക കോഴ നല്‍കിയാണ്‌ അധ്യാപകരായത്‌. ഇത്‌ നഷ്ടപ്പെടുമെന്നുള്ള ഭീതിയും ഇവര്‍ക്കുണ്ട്‌. സര്‍ക്കാറിണ്റ്റെ പുതിയ നടപടി അധ്യാപകര്‍ക്ക്‌ ആശ്വാസം പകര്‍ന്നിരിക്കുകയാണ്‌.