കോട്ടയം: മറിയപ്പള്ളി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം ആരംഭിച്ചു. 9ന് സമാപിക്കും. കിഴക്കേടം ഹരി നാരായണന് നമ്പൂതിരിയാണ് യജ്ഞാചാര്യന്‍. പെരിമ്പിള്ളി നാരായണദാസ് നമ്പൂതിരി, വിശ്വനാഥന് പോറ്റി എന്നിവരാണ് യജ്ഞ പൗരാണികര്‍. 9ന് വൈകിട്ട് 7ന് അംബികാ പി. വര്‍മയുടെ സംഗീതസദസ്സ് ഉണ്ടാകും. തൈപ്പൂയ ഉത്സവം 10ന് വിവിധ പരിപാടികളോടെ നടക്കും. സ്വാഗതസംഘം ഭാരവാഹികളായി കെ.കെ. പിള്ള (പ്രസിഡന്റ്), എംആര്‍വി. രാജ (ജന.കണ്‍വീനര്‍), ഉണ്ണിക്കൃഷ്ണന് (ചെയര്മാന്), ടി.എസ്.പ്രസാദ് (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: