കോട്ടയം: മലയാളത്തിലെ പ്രഥമ നാടകമായ ആള്‍മാറാട്ടത്തിന്റെ കര്‍ത്താവ് കല്ലൂര്‍ ഉമ്മന്‍ ഫീലിപ്പോസിന്റെ നാമത്തില്‍ മികച്ച നാടകഗ്രന്ഥത്തിന് നല്കുന്ന അവാര്‍ഡിന് കൃതികള്‍ ക്ഷണിച്ചു. കുടുംബാംഗങ്ങളുടെ നേതൃത്വത്തില്‍ തുടങ്ങിയ കല്ലൂര്‍ ഉമ്മന്‍ ഫിലിപ്പോസ് സ്മാരക ട്രസ്റ്റാണ് കാല്‍ലക്ഷം രൂപയുടെ അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ പ്രസിദ്ധീകരിച്ച നാടകങ്ങളുടെ മൂന്ന് പ്രതികള്‍ ഡോ.പോള്‍ മണലില്‍, മണലില്‍ ലെയ്ന്‍, പഴയ സെമിനാരി റോഡ്, ചുങ്കം, കോട്ടയം 686001 എന്ന വിലാസത്തില്‍ മാര്‍ച്ച് 30ന് മുമ്പ് അയയ്ക്കണം. അവാര്‍ഡ് മേയ് 13ന് കോട്ടയത്തു നടക്കുന്ന അനുസ്മരണ ചടങ്ങില്‍ സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: