തൃക്കോതമംഗലം ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠ രജതജൂബിലി ആഘോഷത്തിന് ഇന്ന് തുടക്കം

Friday 3 February 2017 9:31 pm IST

പുതുപ്പള്ളി: തൃക്കോതമംഗലം എസ്എന്‍ഡിപി ശാഖാ മന്ദിരത്തിലെ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം. ചാലക്കുടി ഗായത്രി ആശ്രമത്തിലെ സ്വാമി സച്ചിതാനന്ദയുടെ മൂന്നു ദിവസത്തെ ശ്രീനാരായണ ദിവ്യപ്രബോധനത്തോടെയാണ പരിപാടികള്‍ ആരംഭിക്കുക. ഇന്ന് രാവിലെ 10ന് 108 പീതാംബര ധാരികളായ പരികര്‍മ്മികളെ പങ്കെടുപ്പിച്ച് 5 ഹോമകുണ്ഡങ്ങളിലായി സ്വാമി സച്ചിതാനന്ദയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ശാന്തിഹവനയജ്ഞം നടക്കും. തുടര്‍ന്ന് ദിവ്യജ്യോതിസ് ദര്‍ശനം,ജപം,ധ്യാനം,സമൂഹപ്രാര്‍ത്ഥന എന്നിവയ്ക്ക് ശേഷം ദുരുദേവന്റെ അവതാര പശ്ചാത്തലെത്തെക്കുറി്ച്ച് പ്രബോധനം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഗുരുദേവന്റെ ഈശ്വരാനുഭൂതി,യോഗസ്ഥാപനം,ഏകലോകദര്‍ശനം, മഹാസമാധി എന്നീവിഷയങ്ങളില്‍ പ്രബോധനം നടക്കും തിങ്കളാഴ്ച വൈകിട്ട് 6നാണ് ഗുരുദേവ പ്രതിഷ്ഠാ രജതജൂബിലി സമ്മേളനം. ചെവ്വാഴ്ച സാംസ്‌ക്കാരിക സമ്മേളനവും ബുധനാഴ്ച വനിതാസമ്മേളനവും വ്യാഴാഴ്ച യുവജനസമ്മേളനവും നടക്കും.10,11,12 തീയതികളില്‍ നടക്കുന്ന ശ്രീനാരായണ കണ്‍വന്‍ഷനോടെയാണ് പരിപാടികള്‍ സമാപിക്കുക. 10ന് വൈകിട്ട് 7 ന് എസ്എന്‍ഡിപി യോഗം പ്രസിഡന്റ് ഡോ. എം എന്‍ സോമന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠാധിപതി സ്വാമി വിശുദ്ധാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. സജീവ് പൂവത്ത്, ഗിരീഷ് കൊനാട്ട്, പി എം ചന്ദ്രന്‍, .ഡോ. എം എം സിദ്ധിക്ക് എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഡോ എം ആര്‍ യശോധരന്‍, ഡോ. എന്‍ കെ ബിനോയി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.