ഉപതെരഞ്ഞെടുപ്പ്: ആറ് നാമനിര്‍ദേശ പത്രികകള്‍ ലഭിച്ചു

Friday 3 February 2017 9:39 pm IST

മൂന്നിലവ്: ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡിലേയ്ക്ക് 21ന് നടക്കുന്ന ഉപതെരെഞ്ഞെടുപ്പില്‍ ആറ് നാമനിര്‍ദേശ പത്രികകള്‍ ലഭിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ജോര്‍ജ് മാത്യു കപ്യാങ്കല്‍, കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിയായി ജോയി അമ്മിയാനി, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ബിജോയി ജോസ് തട്ടാപറമ്പില്‍, ബിജെപി സ്ഥാനാര്‍ത്ഥിയായി വി. എം. പ്രദീപ്കുമാര്‍, സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ജോയിച്ചന്‍ കുന്നക്കാട്ട് എന്നിവരാണ് പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. ഒരു ഡമ്മി സ്ഥാനാര്‍ത്ഥിയും പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. ശനിയാഴ്ച സൂഷ്മ പരിശോധന നടക്കും. നാമനിര്‍ദേശ പത്രിക ആറാം തിയതിവരെ പിന്‍വലിക്കാം. പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ. എം. തോമസാണ് വരാണാധികാരി. കോണ്‍ഗ്രസിലെ ജെയിംസ് ആന്റണി പുന്നത്താനിയില്‍ മരണമടഞ്ഞ ഒഴിവിലാണ് ഉപതെരെഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ പ്രാവശ്യം ഒന്നിച്ച് മത്സരിച്ച് വിജയിച്ച് ഒന്നിച്ച് ഭരിക്കുന്ന കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും നേര്‍ക്ക് നേര്‍ മത്സരിക്കുകയാണ്. വര്‍ഷങ്ങളായി കേരളാ കോണ്‍ഗ്രസ് എം മത്സരിച്ചിരുന്ന എട്ടാം വാര്‍ഡ് കഴിഞ്ഞ പ്രാവശ്യം ജെയിംസ് ആന്റണിയ്ക്കു വേണ്ടി കേരളാ കോണ്‍ഗ്രസ് വിട്ടു നല്‍കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.