എരുമേലി: ശബരിമല വനാതിര്‍ത്തി മേഖലയായ കാളകെട്ടിയില്‍ കാട്ടാനക്കൂട്ടമിറങ്ങി കൃഷികള്‍ നശിപ്പിച്ചു.
കപ്പയില്‍ പരേതനായ കൃഷ്ണന് കുട്ടി, കൊച്ചു പറമ്പില്‍ രതീഷ്, എന്നിവരുടെ കൃഷിസ്ഥലങ്ങളിലിറങ്ങിയ കാട്ടാനക്കൂട്ടം തെങ്ങ്, വാഴ, കൊക്കോ എന്നീ കൃഷികളാണ് വ്യാപകമായി നശിപ്പിച്ചത്.
കോരുത്തോട് റോഡില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി രാത്രി കാലങ്ങളില്‍ ഇറങ്ങുന്ന കാട്ടാനക്കൂട്ടമാണ് സമീപപ്രദേശങ്ങളിലെ കൃഷി നശിപ്പിക്കുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു. അടിയന്തിര സുരക്ഷ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: