ദേശീയ സെമിനാര്‍ 9, 10 തീയതികളില്‍

Friday 3 February 2017 9:48 pm IST

അരുവിത്തുറ: സെന്റ് ജോര്‍ജ് കോളജില്‍ പൊളിറ്റിക് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ യുജിസി സഹായത്തോടെയുള്ള ദേശീയ സെമിനാര്‍ 9, 10 തീയതികളില്‍ നടത്തും. വിവരാവകാശവും സദ്ഭരണവും എന്ന വിഷയത്തില്‍ നടത്തുന്ന സെമിനാര്‍ ഡോ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്യും. കോളജ് മാനേജര്‍ ഫാ തോമസ് വെട്ടിക്കുന്നേല്‍ അദ്ധ്യക്ഷത വഹിക്കും. പ്രിന്‍സിപ്പാള്‍ ഡോ. എം. വി. ജോര്‍ജുകുട്ടി മുഖ്യപ്രഭാഷണം നടത്തും. വിവരാവകാശ കമ്മീഷന് മുന്‍ അംഗം ഡോ. കുര്യാസ് കുമ്പളക്കുഴി, ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ ഡോ എബി ജോര്‍ജ്, ഡോ. സ്റ്റാനി തോമസ്, ഡോ. എസ്. ആര്‍. ജിത എന്നിവര്‍ വിവിധ സെഷനുകളില്‍ പ്രബന്ധം അവതരിപ്പിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.