കാഞ്ഞിരപ്പള്ളി: നിര്‍ധന രോഗികള്‍ക്ക് ചികത്സ ലഭ്യമാക്കുക എന്നത് ലക്ഷ്യമിട്ട് കാഞ്ഞിരപ്പള്ളി ലയണ്‍സ് ക്ലബ്ബും, സെന്റ് ഡൊമിനിക്സ് കോളജ് യൂണിയനും, പാറത്തോട് ഗ്രാമപഞ്ചായത്തും സംയുക്തമായി അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയുടെ സഹകരണത്തോടെ നടത്തുന്ന സൗജന്യ നേത്രരോഗ നിര്‍ണയ ക്യാമ്പ് ഞായറാഴ്ച രാവിലെ 9 മുതല്‍ 1 വരെ സെന്റ് ഡൊമിനിക്സ് കോളജില്‍ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ക്യാമ്പിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എം.പി നിര്‍വ്വഹിക്കും. കാഞ്ഞിരപ്പള്ളി ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പതിനേഴാമത്തെ ക്യാമ്പാണ് ഞായറാഴ്ച നടക്കുന്നത്. നേത്ര സംബന്ധമായ എല്ലാ രോഗങ്ങള്‍ക്കും സൗജന്യ പരിശോധനകള്‍ നല്‍കുന്നതോടൊപ്പം മരുന്നുകളും സൗജന്യമായിരിക്കും. ശസ്ത്രക്രിയ ആവശ്യമുള്ളവര്‍ക്ക് അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ തിമിര ശസ്ത്രക്രിയ നടത്തും.
ഞായറാഴ്ച രാവിലെ 8.30 മുതല്‍ 12 വരെ ക്യാമ്പില്‍ എത്തുന്ന മുഴുവന്‍ രോഗികള്‍ക്കും ചികിത്സ ലഭ്യമാക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് അഡ്വ.തോമസ് കുന്നപ്പള്ളി, സെക്രട്ടറി ബിജു വല്യേടത്ത്, ട്രഷറര്‍ സോജന് ചിലമ്പില്‍, ടി.എം ജോണി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: