മുംബൈ: ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ യുവനിരക്ക് ജയം. 7 വിക്കറ്റിനാണ് ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 49 ഓവറില്‍ 215ന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ യുവനിര 44.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി 216 റണ്‍സെടുത്തു. പുറത്താകാതെ 136 റണ്‍സെടുത്ത ഓപ്പണര്‍ ശുഭം ഗില്ലിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്. വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നില്‍.
ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് നിരയില്‍ 96 റണ്‍സെടുത്ത ഡെല്‍റേ റോളിന്‍സ് ടോപ്സ്കോര്‍. ജോര്‍ജ് ബാര്ട്ട്ലറ്റ് 55 റണ്‍സുമെടുത്തു. മറ്റുള്ളവര്‍ക്കൊന്നും മികച്ച പ്രകടനം നടത്താന്‍ കഴിയാതിരുന്നതോടെ ഇംഗ്ലണ്ട് സ്കോര്‍ 215-ല്‍ ഒതുങ്ങി. ഇന്ത്യക്കായി രാഹുല്‍ ചഹാര്‍ നാലും അനുകുല്‍ റോയ് മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ ശുഭം ഗില്‍ ഒറ്റയ്ക്ക് ചുമലിലേറ്റി വിജയത്തിക്കേ് നയിച്ചു. 157 പന്തുകളില്‍ നിന്ന് 17 ഫോറും രണ്ട് സിക്സറുമടക്കമാണ് ഗില്‍ 136 റണ്‍സെടുത്തത്. ക്യാപ്റ്റന്‍ ഹിമാന്‍ഷു റാണ (19), പ്രിയം ഗാര്‍ഗ് (8), സല്മാന് ഖാന് (11) എന്നിവര്‍ക്ക് കാര്യമായ സംഭാവന നല്കാന് കഴിഞ്ഞില്ല. അതിനുശേഷം 37 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഹാര്‍വിക് ദേശായിയെ കൂട്ടുപിടിച്ചാണ് ശുഭം ഗില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: