കോടതിയില്‍ ഹാജരാക്കി

Friday 3 February 2017 11:56 pm IST

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ അമ്മയെ കുത്തിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഇന്നലെ വൈകിട്ട് മകനെ ജുവനൈയില്‍ ജസ്റ്റിസ് കോടതിയില്‍ ഹാജരാക്കി. പരിക്കേറ്റ പുളിയറക്കോണം കാട്ടുവിളവീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ദീപയുടെ (35)മൊഴിയുടെ അടിസ്ഥാനത്തില്‍ പതിനേഴ്കാരനായ മകനെതിരെ വധശ്രമത്തിനാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. കുത്തേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ദീപ മകനെതിരെ പരാതിയില്ലെന്ന് എഴുതി നല്‍കിയിട്ടുണ്ട്. കഴുത്തിനും വയറിനും കുത്തേറ്റ ദീപയെ ഇന്നലെ വാര്‍ഡിലേക്ക് മാറ്റി. അതേസമയം, ലഹരി ഉപയോഗിക്കുന്ന മകനെ അതില്‍ നിന്ന് മുക്തമാക്കാന്‍ ചികിത്സ നല്‍കണമെന്ന് പൊലീസിനോട് ദീപ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.