നെടുമങ്ങാട്: മുഖവൂര്‍ ശ്രീമഹാവിഷ്ണുസ്വാമി ക്ഷേത്രത്തിലെ വാര്‍ഷിക ഉത്സവ ആഘോഷവവും ഭാഗവത സപ്താഹ യജ്ഞവും ഇന്ന് മുതല്‍ 12 വരെ നടക്കുമെന്ന് പ്രസിഡന്റ് കെ.കെ. രമേശ്, സെക്രട്ടറി എസ്. ഹരിഹരന് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. എല്ലാ ദിവസവും രാവിലെ 5 ന് പള്ളിയുണര്‍ത്തല്‍, 6 ന് മഹാഗണപതി ഹോമം, വൈകിട്ട് 6.30 ന് വിശേഷാല്‍പൂജ, അലങ്കാരദീപാരാധന, രാത്രി 9.30 ന് അത്താഴപൂജ, ദീപാരാധന എന്നിവ നടക്കും. 6 ന് രാവിലെ 11 ന് ശ്രീകൃഷ്ണാവതാരം. സന്താനലബ്ധിക്കായുള്ള തൊട്ടില്‍വയ്പ്. ചടങ്ങില്‍ പങ്കെടുക്കേണ്ടവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. 8 ന് രാവിലെ 11 ന് രുഗ്മിണീസ്വയംവരം. രുഗ്മിണീസ്വയംവരത്തില്‍ രുഗ്മിണിയായും തോഴിമാരായും വേഷമിടാന്‍ ആഗ്രഹിക്കുന്ന 6 നും 10 നും മദ്ധ്യേ പ്രായമുള്ള പെണ്‍കുട്ടികള്‍ 6 ന് വൈകിട്ട് 5 ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം. വൈകിട്ട് 5.30 ന് സര്‍വൈശ്വര്യപൂജ. 12 ന് രാവിലെ 9 ന് സമൂഹപൊങ്കാല. 12 ന് സമൂഹസദ്യ, രാത്രി 7 .30 ന് ഉറിയടി, 8.30 നു ക്ലാസ്സിക്കല്‍ ഫ്യൂഷന്‍ എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: